Mathrubhumi Daily
അസമത്വം അവസാനിപ്പിക്കണം
Posted on: 20 Apr 2010
വടകര: എസ്.എസ്.എല്.സി മൂല്യനിര്ണയത്തിന് പ്രതിഫലം നല്കുന്നതിലെ അസമത്വം അവസാനിപ്പിക്കണമെന്ന് ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. വടയക്കണ്ടി നാരായണന് അധ്യക്ഷതവഹിച്ചു. കെ.സി. പവിത്രന്, വി. അല്ഫോന്സ്, എം.വി. മജീദ്, ടി.പി. ബാലന്, കെ. ചന്ദ്രന്, വി.വി. ഹരീഷ്, എം.കെ. പ്രബിന എന്നിവര് സംസാരിച്ചു.
Mathrubhumi Daily
തീരുമാനം പുനഃപരിശോധിക്കണം
Posted on: 26 Apr 2010
വടകര: ഹയര് സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് ഡിഗ്രിതലത്തില് ഇംഗ്ലീഷ് ബിരുദം ആവശ്യമില്ല എന്ന കരിക്കുലം കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷന് ഉത്തരമേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വടേക്കണ്ടി നാരായണന് അധ്യക്ഷത വഹിച്ചു. വി.അല്‍ഫോന്സ, കണ്ടോത്ത് നാരായണന്, കെ.ചന്ദ്രന്, എം.ജെ. ബിനു, കെ.കൃഷ്ണന്‍കുട്ടി, വത്സന് കടവത്തൂര്,കെ.കെ.ജോഷിത്ത്കുമാര് എന്നിവര് സംസാരിച്ചു.
തോടന്നൂര് സംഘര്‍ഷം: സമാധാനം താഴെക്കിടയിലെത്തിക്കും; പോലീസ് നടപടി കര്‍ശനമാക്കും
Posted on: 30 Apr 2010
വടകര: സി.പി.എം.-മുസ്‌ലിംലീഗ് സംഘര്‍ഷം നടന്ന തോടന്നൂരില് സമാധാന നടപടികള് താഴെക്കിടയിലെത്തിക്കാന് കളക്ടര് പി.ബി. സലീം വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം തീരുമാനിച്ചു. അടുത്ത കാലത്തായി തിരുവള്ളൂര് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില് നടന്ന അക്രമസംഭവങ്ങളിലെല്ലാം കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല് എസ്.പി. നീരജ്കുമാര് അറിയിച്ചു.
സമാധാന നടപടി ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ ഒമ്പതുമണിക്ക് തിരുവള്ളൂര് പഞ്ചായത്ത് ഹാളില് പഞ്ചായത്തുതല സമാധാന യോഗം വിളിക്കും. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സമാധാന കൂട്ടായ്മകള് രൂപവത്കരിക്കും. സംഘര്‍ഷ ബാധിത പ്രദേശങ്ങളില് എല്ലാ കക്ഷികളും സന്ദര്‍ശനം നടത്തുകയും ചെയ്യും.
യോഗം തുടങ്ങുന്നതിന് മുമ്പേ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്.അറിയിച്ചിരുന്നു. പിന്നീട് കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് മുസ്‌ലിംലീഗ് നേതാക്കള് യോഗത്തിനെത്തി.
കടുത്ത അനീതിയാണ് സി.പി.എമ്മും പോലീസും ലീഗ് പ്രവര്‍ത്തകരോട് കാണിക്കുന്നതെന്ന് ലീഗ് ജില്ലാ ജനറല് സെക്രട്ടറി എം.സി. മായിന്‍ഹാജി ആരോപിച്ചു. ഏകപക്ഷീയമായി ലീഗുകാരെ അക്രമിച്ചവരെ പിടികൂടുന്നതിന് പകരം ലീഗുകാരുടെ വീടുകള് റെയ്ഡ് ചെയ്യാനാണ് പോലീസ് മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി ഒമ്പതുമണി കഴിഞ്ഞാല് തോടന്നൂര് ടൗണിലൂടെ വഴി പോകുന്നവരെ തടഞ്ഞു നിര്‍ത്തി അവഹേളിക്കുന്ന ഒരു സംഘമുണ്ടെന്നും 24ന് രാത്രി കല്ല്യാണം കഴിഞ്ഞ് പോവുകയായിരുന്ന ചിലരെ ഇവര് തടഞ്ഞിരുന്നെന്നും സി.പി.എം.നേതാവ് ടി.കെ.അഷ്‌റഫ് ആരോപിച്ചു. മാസങ്ങളായി തോടന്നൂരില് കുഴപ്പമുണ്ടാക്കുന്നത് ഇവരാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ആരോപണ പ്രത്യാരോപണങ്ങള് യോഗത്തില് ഉയര്‍ന്നു. ചില കേസുകളില് പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് ഇരു ഭാഗത്തുനിന്നും വിമര്‍ശനമുണ്ടായി.
എന്നാല് തോടന്നൂര് സംഭവത്തില് പോലീസ് ശക്തമായി ഇടപ്പെട്ടിട്ടുണ്ടെന്ന് ഡിവൈ.എസ്. പി.പി.വാഹിദ് അറിയിച്ചു. അക്രമം ഉണ്ടായ ഉടന് പോലീസ് ലീഗുകാരുടെ വീട്ടില് റെയ്ഡ് നടത്തിയിട്ടില്ല. അക്രമസംഭവത്തില് വധശ്രമത്തിനാണ് കേസെടുത്തത്. ഏഴു പേരെ അറസ്റ്റ് ചെയ്തു. രാത്രിയില് കലുങ്കുകളിലും മറ്റും ഇരുന്ന് യാത്രക്കാരെ കളിയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി.പറഞ്ഞു.
ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല് അപ്പോള് തന്നെ അതത് രാഷ്ട്രീയകക്ഷികള് ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനും തീരുമാനിച്ചു.
കെ.കെ. ലതിക എം.എല്.എ, ആര്.ഡി.ഒ. കെ.പി.രമാദേവി, തഹസില്‍ദാര് പി. ശ്രീനിവാസന്, തോടന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. കുഞ്ഞിരാമന്, തിരുവള്ളൂര് പഞ്ചായത്ത് പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണന്, വൈസ്പ്രസിഡന്റ് എം.സി.പ്രേമചന്ദ്രന്, ചന്ദ്രന് പുതുക്കുടി, രാഷ്ട്രീയകക്ഷി നേതാക്കളായ പി.കെ.ദിവാകരന്, ടി.കെ.അഷ്‌റഫ്, ഇ.കൃഷ്ണന് (സി.പി.എം), എം.സി.മായിന്‍ഹാജി, എന്.അമ്മദ്, ടി.കെ.കുഞ്ഞഹമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള (ലീഗ്), പി.സുരേഷ്ബാബു, എന്.കെ.ശശീന്ദ്രന്, കെ.കെ.കുമാരന് (സി.പി.ഐ), വി.വി.കുഞ്ഞബ്ദുള്ള (എന്.സി.പി), പി.ഗോപാലന് (ബി.ജെ.പി), വടേക്കണ്ടി നാരായണന് (കേരള കോണ്‍ഗ്രസ്-എം), നാണു തിരുവള്ളൂര് തുടങ്ങിയവര് പങ്കെടുത്തു.
ജാഗ്രതാസമിതിയായി; സര്‍വകക്ഷി സംഘം വീടുകള് സന്ദര്‍ശിച്ചു
Posted on: 03 May 2010
തോടന്നൂര് സംഘര്‍ഷം
വടകര: തിരുവള്ളൂര് പഞ്ചായത്തില് അനിഷ്ടസംഭവങ്ങള് ഒഴിവാക്കാന് സര്‍വകക്ഷികളുടെ നേതൃത്വത്തില് ജാഗ്രതാസമിതി രൂപവത്കരിച്ചു. തോടന്നൂര് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില് ശനിയാഴ്ച പഞ്ചായത്തില് ചേര്‍ന്ന സമാധാനക്കമ്മിറ്റി യോഗത്തിലാണ് സമിതിയായത്. യോഗത്തിലെ തീരുമാനപ്രകാരം ഞായറാഴ്ച സര്‍വ രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികളും ചേര്‍ന്ന് ആക്രമിക്കപ്പെട്ട വീടുകള് സന്ദര്‍ശിച്ചു. പരിക്കേറ്റവരെ സംഘം ആശ്വസിപ്പിച്ചു. അക്രമങ്ങള് ആവര്‍ത്തിക്കരുതെന്ന അഭ്യര്‍ഥനയാണ് ഓരോ കുടുംബവും മുന്നോട്ടുവെച്ചത്. സമാധാനപ്രവര്‍ത്തനങ്ങള് കൂടുതല് താഴെക്കിടയിലെത്തിക്കാന് നാലിനു വൈകിട്ട് നാലു മണിക്ക് തോടന്നൂരിലും ആറുമണിക്ക് ചാനിയംകടവിലും യോഗം ചേരാന് തീരുമാനിച്ചു. ആറിന് ശാന്തിയാത്രയും നടത്തും. യോഗത്തില് കെ.കെ. ലതിക എം.എല്.എ. അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തോടന്നൂരിലെ ഗൃഹസന്ദര്‍ശനത്തിനു കണ്ടിയില് അബ്ദുള്ള, എന്.കെ. വൈദ്യര്, കണ്ടിയില് വിജയന്, ഡി. പ്രജീഷ്, വടേക്കണ്ടി നാരായണന്, യു. വിജയകുമാര്, എം.ടി. രാജന് തുടങ്ങിയവര് നേതൃത്വം നല്‍കി.
തോടന്നൂരിലും ചാനിയം കടവിലും ജാഗ്രതാസമിതികള്
Posted on: 06 May 2010
വടകര: സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവള്ളൂര് പഞ്ചായത്തിലെ തോടന്നൂരിലും ചാനിയംകടവിലും ജാഗ്രതാസമിതികള് രൂപവത്കരിച്ചു. മേലില് പ്രശ്‌നങ്ങള് ഉണ്ടാകാതെ നോക്കാന് സമിതി ശക്തമായി ഇടപെടും.
എം.പി. ബാലന് (ചെയ.), ടി.പി. അനിത (കണ്.), എന്നിവരാണ് തോടന്നൂരിലെ സമിതി ഭാരവാഹികള്. ചാനിയംകടവ് ഭാരവാഹികള്: എം.സി. പ്രേമചന്ദ്രന് (ചെയ.), പി. ബാലകൃഷ്ണന് (കണ്.). പഞ്ചായത്ത് പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര് ടി. ശ്രീനിവാസന്, ഇ.കെ. അബ്ദുള്ള, എം.എം. പ്രേമന്, എന്.പി. അസീസ്, സി.പി. ചാത്തു, ഇ. കൃഷ്ണന്, കണ്ടിയില് അബ്ദുള്ള, പി.കെ. മുരളി, വടയക്കണ്ടി നാരായണന്, പി. ഗോപാലന്, നാണു തിരുവള്ളൂര്, ടി. ദേവി, കെ. നാരായണന്, പാലോന്നി മൊയ്തു എന്നിവര് സംസാരിച്ചു
çÄÞ¿KâøßW dÉÞçÆÖßµ ¼Þd•ÄÞ ØÎßÄß
- ØbL¢ çÜ~µX
Õ¿µø: çÄÞ¿KâøßW ÕÞVÁí ¥¢•¢ ®¢. Éß. ÌÞÜX æºÏVÎÞÈÞÏᢠÕßçˆ¼í ³ËßØV ¿ß. Éß. ¥ÈßÄ µYÕàÈùÞÏᢠdÉÞçÆÖßµ ¼Þd•ÄÞ ØÎßÄß øâÉàµøß‚á. µÜµí¿ùáæ¿ çÈÄãÄbJßW È¿K ØÎÞÇÞÈçÏÞ•Jßæa ÄàøáÎÞÈdɵÞøÎÞÃßÄí. ÄßøáÕUâV d•ÞÎÉFÞÏJí dÉØßÁaí ®¿JG øÞÇÞµã×íÃX ¦Çcfc¢ ÕÙß‚á. ÄÙØßWÆÞV Éß. dÖàÈßÕÞØX, èÕØí dÉØßÁaí ®¢. Øß. çdÉκdwX, µIßÏßW ¥ÌíÆáˆ, Øß. Éß.ºÞJá, §. æµ. ¥ÌíÆáˆ, ®¢. Éß. ÌÞÜX, Éß. æµ. Îáø{ß, §. µã×íÃX, æµ. æµ. µáÎÞøX, Õ¿ÏAIß ÈÞøÞÏÃX, Éß. ç•ÞÉÞÜX, ÈÞÃáÄßøáÕUâV ®KßÕV dÉØ¢•ß‚á
സമാധാന സന്ദേശവുമായി ശാന്തിയാത്ര
Posted on: 08 May 2010
തിരുവള്ളൂര്: പഞ്ചായത്തില് സമാധാനം ശാശ്വതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില് ശാന്തിയാത്ര നടത്തി. പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആര്.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. എം.പി. ബാലന്, കെ.പി. ജീവാനന്ദ്, ഇ. കൃഷ്ണന്, കണ്ടിയില് അബ്ദുള്ള, വടയക്കണ്ടി നാരായണന്, കെ.കെ. സുരേഷ്, പി. ഗോപാലന്, കെ.കെ. കുമാരന്, നാണു തിരുവള്ളൂര്, ടി.കെ. കുഞ്ഞമ്മദ്, എം.വി. കുഞ്ഞമ്മദ് എന്നിവര് സംസാരിച്ചു.
ചെമ്മരത്തൂര്, കോട്ടപ്പള്ളി, പൈങ്ങോട്ടായി, തിരുവള്ളൂര് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചാനിയംകടവില് സമാപിച്ചു. സമാപനച്ചടങ്ങില് എം.സി. പ്രേമചന്ദ്രന് അധ്യക്ഷത വഹിച്ചു.
sXcsªSp¸v HäL«ambn \S¯Ww: tIcfmtIm¬{Kkv
hSIc: Xt±i kzbw`cW Øm]\§fnte¡pÅ sXcsªSp¸v HäL«ambn \S¯Wsa¶p tIcf tIm¬{KkvþFw tImgnt¡mSv PnÃm t\XrtbmKw Bhiys¸«p. Nne Øe§fn DS³ thms«Sp¸p \S¯m³ Ignbm¯Xn\p ImcWw kwØm\ kÀ¡mdnsâ ]nSn¸ptISmWv. CXnsâ t]cn thm«Àamsc _p²nap«n¡p¶Xp icnbÃ. BtcmKy C³jzd³kn\v At]£n¡m\pÅ XnbXn HcmgvN ZoÀLn¸n¡Wsa¶p tbmKw A`yÀYn¨p.
PnÃm{]knUâv tPm¬]qX¡pgn A[y£X hln¨p. kwØm\ sk{I«dnamcmb A{_lmw Ipgp¼nÂ, hn.kn. NmWvSn, PnÃm `mchmlnIfmb Fw.kn.Ipcy³,t__nA¸pIm«nÂ, tPmkv ssSäkv, Sn.Fw.tPmk^v, sI.sI.\mcmbW³, hSb¡WvSn \mcmbW³, ]n.Fw. tPmÀÖv, tPmÀPv a§m«nÂ, Fw.sI.Genbmkv, a¯mbn ]qX¡pgn, A_pIÃnSp¡nÂ, kt´mjv sh«pItÃÂ, tPmk^v sh«pItÃÂ, Pbnwkv tPmjn XpS§nbhÀ kwkmcn¨p
ഇംഗ്ലീഷ് അധ്യാപകര്‍ക്ക് നാടക ശില്‌പശാല നടത്തി
Posted on: 26 Aug 2010
വടകര: ജില്ലാ സെന്റര്‍ ഫോര്‍ ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് ക്ലബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ക്കു വേണ്ടി രണ്ടു ദിവസത്തെ നാടക പരിശീലന ശില്പശാല നടത്തി. ക്ലാസ്മുറികള്‍ സര്‍ഗാത്മകമാക്കാന്‍ മൂന്നു റവന്യൂ ജില്ലകളിലായി നടക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് ശില്പശാല. ഷേക്‌സ്പിയര്‍ നാടകങ്ങള്‍, ശാകുന്തളം, ഭഗവദജ്ജുകം എന്നിവയിലെ കഥാപാത്രങ്ങള്‍ക്ക് അധ്യാപകര്‍ തന്നെ ജീവന്‍ നല്കി. ഓര്‍മശക്തി, ഭാവന, ശരീര വഴക്കം എന്നിവ വര്‍ധിപ്പിക്കാനുള്ള പരിശീലനവും നല്കി. നാടക സംവിധായകന്‍ സുനില്‍ ജി. വക്കം പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
പ്രത്യേക പാക്കേജ് അനുവദിക്കണ
തിരുവള്ളൂര്‍: ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ നാളികേര കര്‍ഷകര്‍ക്കായി കുട്ടനാട് മാതൃകയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല് സെക്രട്ടറി വടയക്കണ്ടി നാരായണന്‍ ആവശ്യപ്പെട്ടു. തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.വി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടി.വി. ഗംഗാധരന്‍, കെ.കെ. കണാരന്‍, ബി.കെ. വിനോദ്, കെ. പി . ബാലകൃഷ്ണന്‍, പി. ലേജു, ഒ. മുരളി എന്നിവര്‍ സംസാരി
കേരള കോണ്‍ഗ്രസ് (എം.) ഓഫീസ് ഉദ്ഘാടനം ചെയ്തു.
Posted on: 17 Sep 2010
കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം.) ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അരവിന്ദ്‌ഘോഷ് റോഡിലുള്ള സെന്റ്‌മേരീസ് ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ പൂതക്കുഴി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബേബി കാപ്പുകാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. എം.സി. കുര്യന്‍, എ.വി. തോമസ്, അഡ്വ. തോമസ് മണിയങ്ങാടന്‍, എം.കെ. ഏലിയാസ്, എന്‍.പി. ബാബുരാജ്, അഡ്വ. സാബു സെബാസ്റ്റ്യന്‍, അഡ്വ. ബെന്നി, വടേയങ്കണ്ടി നാരായണന്‍, ടി. മനോജ്കുമാര്‍, സന്തോഷ് വെട്ടുകല്ലേല്‍, അബു കല്ലിടുക്കില്‍, അലക്‌സ് കോടഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാധ്യമങ്ങളെ ഭയപ്പെടുന്നത് പലതും ഒളിക്കാനുള്ളവര്‍ - കെ.എം. മാണി
Posted on: 07 Sep 2010
വടകര: പലതും ഒളിക്കാനുള്ളവരാണ് മാധ്യമങ്ങളെ ഭയപ്പെടുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു.
പ്രതിച്ഛായ വാരികയുടെ കുറ്റിയാടി നിയോജകമണ്ഡലം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവും നടത്തുന്നവര്‍ക്ക് മാധ്യമങ്ങളെ ഭയപ്പെടേണ്ടതില്ല. മാധ്യമങ്ങള്‍ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ അത് തിരുത്തി മുന്നോട്ടു പോകാന്‍ പൊതുപ്രവര്‍ത്തകര്‍ തയ്യാറാകണം.
ജില്ലാ സെക്രട്ടറി വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ പൂതക്കുഴി. പി.ടി. ജോസ്, അബ്രഹാം കുഴുമ്പില്‍, വി.സി. ചാണ്ടി, ടി.വി. ഗംഗാധരന്‍, എം.വി. കുഞ്ഞമ്മദ്, കെ.കെ. കണാരന്‍, ബി.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു.